Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kargil Vijay Diwas

‌‌കാ​ര്‍​ഗി​ല്‍ യു​ദ്ധ വി​ജ​യ​ത്തി​ന് 27 വ​യ​സ്; ധീ​ര​ജ​വാ​ന്മാ​ർ​ക്ക് രാ​ജ്യ​ത്തി​ന്‍റെ പ്ര​ണാ​മം

ന്യൂ​ഡ​ൽ​ഹി: കാ​ർ​ഗി​ൽ വി​ജ​യ​ദി​ന​ത്തി​ന്‍റെ ഇ​രു​പ​ത്തി​യേ​ഴാം വാ​ർ​ഷി​ക​ത്തി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച ധീ​ര​ജ​വാ​ന്മാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് രാ​ജ്യം. ദ്രാ​സി​ലെ യു​ദ്ധ സ്മാ​ര​ക​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗും മ​റ്റ് മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ചു.

ല​ഡാ​ക്ക് ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ വി.​കെ. സ​ക്സേ​ന, ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ ധീ​ര​ജ് സേ​ത്ത്, നോ​ർ​ത്തേ​ൺ ക​മാ​ൻ​ഡ് ജ​ന​റ​ൽ ഓ​ഫീ​സ​ർ ക​മാ​ൻ​ഡിം​ഗ്-​ഇ​ൻ-​ചീ​ഫ് ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ പ്ര​തീ​ക് ശ​ർ​മ്മ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സ്മാ​ര​ക​ത്തി​ന് മു​ക​ളി​ലൂ​ടെ മൂ​ന്ന് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ അ​രോ​ഹെ​ഡ് ഫോ​ർ​മേ​ഷ​നി​ൽ പ​റ​ന്ന് പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ദ്രാ​സ് യു​ദ്ധ സ്മാ​ര​ക​ത്തി​ൽ സൈ​ന്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശൗ​ര്യ സ​ന്ധ്യ​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

വ​ർ​ഷ​ത്തി​ൽ ഒ​മ്പ​ത് മാ​സ​വും മ​ഞ്ഞു​മൂ​ടി​ക്കി​ട​ക്കു​ന്ന പ​ർ​വ​ത​മേ​ഖ​ല​യാ​ണ് കാ​ർ​ഗി​ൽ. കൊ​ടും ശൈ​ത്യ​കാ​ല​ത്ത് ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സൈ​ന്യ​ങ്ങ​ൾ പി​ന്മാ​റു​ക​യും ത​ണു​പ്പ് കു​റ​യു​മ്പോ​ൾ തി​രി​ച്ചു​വ​രി​ക​യും ചെ​യ്യു​ന്ന​താ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ൽ 1999ൽ ​പാ​ക് സൈ​ന്യം സാ​ധാ​ര​ണ​യി​ലും നേ​ര​ത്തെ തി​രി​ച്ചെ​ത്തി നു​ഴ​ഞ്ഞു​ക​യ​റ്റം ന​ട​ത്തു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് മേ​യ് മാ​സ​ത്തി​ലാ​ണ് പാ​ക് നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തെ​പ്പ​റ്റി ഇ​ന്ത്യ​യ്ക്ക് വി​വ​രം ല​ഭി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് ആ​ട് മേ​യ്ക്കു​ന്ന​വ​ർ ന​ൽ​കി​യ വി​വ​ര​മാ​ണ് ഇ​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. തു​ട​ർ​ന്ന് സൈ​ന്യ​ത്തി​ന്‍റെ നീ​ക്കം അ​തി​വേ​ഗ​ത്തി​ലാ​യി​രു​ന്നു. പ​ട്രോ​ൾ സം​ഘ​ങ്ങ​ൾ പാ​ക് സൈ​ന്യ​ത്തി​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ച​തോ​ടെ 72 ദി​വ​സം നീ​ണ്ട ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​ണ് ന​ട​ന്ന​ത്.

1999 മേ​യ് മൂ​ന്നി​ന് തു​ട​ങ്ങി ജൂ​ലൈ 26ന് ​ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​ച്ച യു​ദ്ധ​ത്തി​നൊ​ടു​വി​ൽ പാ​ക്കി​സ്ഥാ​ന് പ​രാ​ജ​യം സ​മ്മതിക്കേ​ണ്ടി​വ​ന്നു. ക്യാ​പ്റ്റ​ൻ ജെ​റി പ്രേം ​രാ​ജ്, ലാ​ൻ​സ് നാ​യി​ക് സ​ജി കു​മാ​ർ, ലെ​ഫ്. കേ​ണ​ൽ ആ​ർ. വി​ശ്വ​നാ​ഥ​ൻ തു​ട​ങ്ങി നി​ര​വ​ധി മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 527 ജ​വാ​ന്മാ​രാ​ണ് കാ​ർ​ഗി​ലി​ൽ രാ​ജ്യ​ത്തി​നാ​യി വീ​ര​മൃ​ത്യു വ​രി​ച്ച​ത്.

 

 

Latest News

Corehub Up